റോഡരികിൽ മാലിന്യം തള്ളുന്നു
1540563
Monday, April 7, 2025 7:10 AM IST
വെള്ളൂർ: വഴിയോര കച്ചവടത്തിനുശേഷം റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. ദേശീയപാതയിൽ വെള്ളൂരിലും റീത്തുപള്ളിപ്പടിയിലുമാണ് പച്ചക്കറി, പഴങ്ങൾ എന്നിവയുടെ അവശിഷ്ടം ഉപേക്ഷിക്കുന്നത്.
വലിയ ചാക്കുകെട്ടുകളിലായി റോഡരികിലാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. മഴപെയ്യുമ്പോൾ വെള്ളമിറങ്ങി റോഡിലുടെ ഒഴുകുന്ന സ്ഥിതിയാണ് നിലവിൽ.
ചിലയിടങ്ങളിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ചവ ചീഞ്ഞു രൂക്ഷഗന്ധം വമിക്കുന്നുമുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.