പ്ലാസ്റ്റിക് രഹിത ചീരഞ്ചിറ: കൈകോര്‍ത്ത് ചീരഞ്ചിറ ബാങ്കും വിംഗ്സും
1540785
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: ചീരഞ്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെയും ചീരഞ്ചിറ വിംഗ്സ് എസ്എച്ച്ജിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചീരഞ്ചിറയുടെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ശേഖരണ സംവിധാനങ്ങളുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിവരുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കൃത്യതയോടെ കൂടുതല്‍ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു.
തുടര്‍ന്ന് ചീരഞ്ചിറയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ “വൃത്തിയാക്കൂ സമ്മാനം നേടൂ’’ എന്ന പരിപാടിയിൽ വിജയിച്ച വീടുകള്‍ക്കും സ്ഥാപനങ്ങള്‍ ക്കുമുള്ള സമ്മാനവിതരണവും നടത്തി.
ചീരഞ്ചിറ വിംഗ്സ് എസ്എച്ച്ജി പ്രസിഡന്റ് ഷാജി സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ബിനു മൂലയില്‍, ബാങ്ക് വൈസ് പ്രസിഡന്റ് കുര്യാക്കോസ് പുന്നവേലി, ബെന്നി സി. ചീരഞ്ചിറ, ജോണ്സണ് പെരുമ്പായില്‍, ഏബ്രഹാം വര്‍ഗീസ്, സി.എം. ജോസഫ്, മനോജ് ചങ്ങങ്കേരി, റോഷന് തോമസ്, മനോജ് തലക്കുളം, ജോസന് അരിക്കത്തില്‍, ത്രേസ്യാമ്മ റോബി എന്നിവര്‍ പ്രസംഗിച്ചു.