യുഡിഎഫ് രാപകൽ സമരം നടത്തി
1540631
Monday, April 7, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: ബജറ്റ് വിഹിതവും പദ്ധതി വിഹിതവും വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് പിണറായി വിജയൻ സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പതു വര്‍ഷത്തെ ഭരണംകൊണ്ട് പ്രാദേശിക ഭരണകൂടങ്ങളെ വികസന മുരടിപ്പിലേക്ക് ഇടതുസർക്കാർ തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. കൺവീനർ ബിജു പത്യാല, സെക്രട്ടറി നാസർ കോട്ടവാതിൽക്കൽ, യുഡിഎഫ് നേതാക്കളായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, പി. ജീരാജ്, തോമസ് കുന്നപ്പള്ളി, വി.എസ്. അജ്മൽ ഖാൻ, സുനിൽ തേനമ്മാക്കൽ, നിബു ഷൗക്കത്ത്, എം.കെ. ഷെമീർ, മാത്യു കുളങ്ങര, ദിലീപ് ചന്ദ്രൻ, രാജു തേക്കുംതോട്ടം, ഷെജി പാറക്കൽ, സ്റ്റിസ്ലാവോസ് വെട്ടിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.