ലഹരിക്കെതിരേ പുസ്തകവണ്ടി
1540580
Monday, April 7, 2025 7:36 AM IST
കറുകച്ചാൽ: ലഹരിക്കെതിരേ പുസ്തകവണ്ടിയുമായി കറുകച്ചാൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. അവധിക്കാലത്ത് പുസ്തകങ്ങളുമായി കുട്ടികളിലേക്ക് എത്തുകയാണ് പുസ്തകവണ്ടിയിലൂടെ.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മനു പി. നായർ അധ്യക്ഷത വഹിച്ചു.
സീനിയർ അസിസ്റ്റന്റ് ടി.എ. ജയറാണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്. പ്രഭാത്, ഡോ.പി.എൻ. രാജേഷ് കുമാർ, അമ്പിളി എൻ. ഇളയത് തുടങ്ങിയവർ പ്രസംഗിച്ചു.