കരയോഗങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണം
1540634
Monday, April 7, 2025 11:20 PM IST
പാലാ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിര്‍ദേശപ്രകാരം മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയനു കീഴിലുള്ള 105 കരയോഗങ്ങളിലും 12നു വൈകുന്നേരം മൂന്നിന് ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും അവബോധന ക്ലാസുകളും നടത്തുമെന്ന് ചെയര്മാന് മനോജ് ബി. നായര്‍ അറിയിച്ചു. യൂണിയന് ആസ്ഥാനത്തും പ്രത്യേകം പരിപാടികള്‍ നടത്തും.
ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം യൂണിയന് ചെയര്മാന് മനോജ് ബി. നായര്‍ നിര്‍വഹിക്കും.
കരയോഗം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷന് സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ ക്ലാസെടുക്കും.
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിന്മേലുള്ള സംശയ ദൂരീകരണവുമുണ്ടാകും. സെക്രട്ടറി ചന്ദ്രശേഖരന് നായര്‍ പുളിക്കല്‍ വിഷയാവതരണം നടത്തും.