സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
1540796
Tuesday, April 8, 2025 3:53 AM IST
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കൗമാരത്തെയും ബാല്യത്തെയും ഏറ്റവും കൂടുതൽ വേട്ടയാടുന്ന മാരകമായ വസ്തുവാണ് ലഹരിയെന്നും ഇതിനെതിരായുള്ള വലിയ ദൗത്യം ഏറ്റെടുക്കാൻ കായികരംഗത്തിന് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. ഷാജി, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽ സി. മാത്യു എന്നിവർ പ്രസംഗിച്ചു. 10 വയസിന് മുകളിലുള്ളവർക്കായുള്ള ക്യാമ്പ് 24 വരെയാണ് നടക്കുന്നത്.