കാണാതായ വിദ്യാർഥിയെ കണ്ടെത്തി
1540790
Tuesday, April 8, 2025 3:53 AM IST
പാമ്പാടി: പാമ്പാടി നെടുംകുഴിയില്നിന്നു കാണാതായ യുവാവിനെ പാമ്പാടി പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയും ആര്‍ഐടി വിദ്യാര്‍ഥിയുമായ അനന്തു (20)വിനെയാണ് കാണാതായത്. പരാതി ലഭിച്ചയുടന്‍ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 11.30ന് മധുര ട്രെയിനില്‍ യുവാവ് സഞ്ചരിച്ചതായി പാമ്പാടി പോലീസ് കണ്ടെത്തി. ട്രെയിനില്‍ കയറിയ യുവാവ് മധുര ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നു മനസിലാക്കിയ പാമ്പാടി പോലീസ് മധുരയ്ക്കു പുറപ്പെട്ടു.
എന്നാൽ, പളനിയിലെത്തിയ യുവാവ് തിരികെ എറണാകുളത്തേക്ക് തിരിച്ചു. ഇതു മനസിലാക്കിയ പോലീസ് സംഘം എറണാകുളത്തുനിന്നു യുവാവിനെ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നാടുവിടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ പാമ്പാടിയിലെത്തിച്ച് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ ജോജന്‍, എസ്സിപിഒമാരായ സുമിഷ് മാക്മില്ലന്‍, നിഖില്‍, ജിബിന്‍ ലോബോ, സിപിഒ ശ്രീജിത്ത് രാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്.