25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്: കര്‍ണാടക സ്വദേശി പിടിയില്‍
1540560
Monday, April 7, 2025 7:10 AM IST
ചേർത്തല: ഓൺലൈൻ ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനംചെയ്ത് 25 ലക്ഷം രൂപ തട്ടിയ കേസിൽ കര്‍ണാടക സ്വദേശി പിടിയില്‍. ചേർത്തല സ്വദേശിയിൽനിന്നു 25,33,278 രൂപ തട്ടിയ കേസിലാണ് കർണാടക കുടക് സ്വദേശിയായ കെ.എം. ഇസാഖി(31)നെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വഷണ സംഘത്തിന്റെ നേതൃത്വത്തിൽ കർണാടക പോലീസിന്റെ സഹായത്തോടെ ഹോസ്കോട്ട് എന്ന സ്ഥലത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒരു സ്വകാര്യകമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി സന്ധ്യാ സിംഗ് എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടുവഴി പരാതിക്കാരനെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.
ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്ത് വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്തു പണമുണ്ടാക്കാമെന്ന് പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ച് സ്വകാര്യകമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ലോഗിൻ ചെയ്യിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.