സ്ട്രോക്ക് വന്ന് തളര്‍ന്ന വയോധികയെ ഏറ്റെടുത്ത് നിത്യസഹായകന്
1540571
Monday, April 7, 2025 7:22 AM IST
ഞീഴൂര്‍: സ്ട്രോക്ക് വന്ന് തളര്‍ന്ന വയോധികയെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്. വെച്ചൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചിരട്ടേപറമ്പില്‍ ലക്ഷം വീട്ടില്‍നിന്ന് 70 വയസുള്ള കുമാരിയെയാണ് നിത്യസഹായകന്റെ അമ്മവീട്ടിലേക്ക് സ്വീകരിച്ചത്.
ബെഡ്സോര്‍ വന്ന് മുറിവുകളോടുകൂടി അവശനിലയിലായതിനാല്‍ മുഴുവന്‍ സമയവും സഹായത്തിന് ആള് നില്‍ക്കേണ്ടി വന്നതോടെ മകന് പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായി. നിര്‍ധന കുടുംബത്തിന്റെ അവസ്ഥ ഇതോടെ കൂടുതല്‍ ദുരിതത്തിലായി.
മുന്നോട്ട് എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തംഗം ഗീതാ സോമന് കുമാരിയമ്മയുടെ കാര്യം നിത്യസഹായകന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ അങ്കണവാടി അധ്യാപിക ലതിമോളാണ് കുമാരിയമ്മയെ പരിചരിച്ചിരുന്നത്.
പ്രസിഡന്റ് അനില്‍ ജോസഫിന്റെ നേതൃത്വത്തിലാണ് കുമാരിയമ്മയെ നിത്യാസഹായകനിലേക്ക് സ്വീകരിച്ചത്.