ക​ടു​ത്തു​രു​ത്തി: എ​ക്സാ ലോ​ജി​ക് സി​എം​ആ​ര്‍​എ​ല്‍ കേ​സി​ല്‍​പെ​ട്ട വീ​ണാ വി​ജ​യ​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ച​തിനാൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ടു​ത്തു​രു​ത്തി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പ്രാ​ല​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.