മിലന്-2025
1540569
Monday, April 7, 2025 7:22 AM IST
കോട്ടയം: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും കാരിത്താസ് മാതാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മിലന്-2025 സമ്മേളനം സമാപിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കന്നുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. റിയാസ് അധ്യക്ഷത വഹിച്ചു. ഐഎപി നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. നീലം മോഹന്‍, ഡോ. സുനു ജോണ്‍, ദേശീയ പ്രസിഡന്റ് ഡോ. ടി.യു. സുകുമാരന്‍, കാരിത്താസ് മാതാ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, ഡോ. സുമിത അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.