കേരള ലേബര്‍ മൂവ്മെന്റ് സോണല്‍ മീറ്റിംഗ് അല്‍ഫോന്‍സ കോളജില്‍
1540625
Monday, April 7, 2025 11:20 PM IST
പാലാ: കേരള ലേബര്‍ മൂവ്മെന്റ് കോട്ടയം സോണല്‍ മീറ്റിംഗ് ഇന്നു രാവിലെ പത്തിന് പാലാ അല്‍ഫോന്‍സ കോളജില്‍ നടക്കും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. കോട്ടയം സോണല്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന് മേച്ചേരി അധ്യക്ഷത വഹിക്കും.
സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയത്താഴത്ത് മുഖ്യപ്രഭാഷണവും രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം സ്വാഗതവും സോണല്‍ സെക്രട്ടറി കെ.ജെ. ജോസഫ് നന്ദിയും പറയും. സംസ്ഥന പ്രസിഡന്റ് ജോസ് മാത്യു, ജനറല്‍ സെക്രട്ടറി ഡിക്സണ്‍ മനീക് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
പാലാ, കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ രൂപതകളിലെ കെഎല്‍എം ഡയറക്ടര്‍മാരും കെഎല്‍എം രൂപത പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും രൂപതകളിലെ സംസ്ഥാന സമിതി അംഗങ്ങളും കൂടാതെ ഓരോ രൂപതയില്‍നിന്ന് അഞ്ച് വനിതാ പ്രതിനിധികളും സംബന്ധിക്കും.