നെല്‍കര്‍ഷക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടണം: കേരള കര്‍ഷക യൂണിയന്
1540578
Monday, April 7, 2025 7:36 AM IST
കടുത്തുരുത്തി: നെല്‍ കര്‍ഷക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കർഷക യൂണിയൻ. കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന കിഴിവ് സമ്പ്രദായം അവസാനിപ്പിക്കണമെന്നും കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കലും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പനയും ആവശ്യപ്പെട്ടു.