യുഡിഎഫ് രാപകൽ സമരം
1540319
Sunday, April 6, 2025 11:53 PM IST
കുറവിലങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഫ് പ്രവർത്തകർ രാപകൽ സമരം നടത്തി. കെപിസിസി അംഗം ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ബിജു മൂലംകുഴ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ഇ.ജെ. ആഗസ്തി, തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സനോജ് മിറ്റത്താനി, സുനു ജോർജ്, ലൂക്കോസ് മാക്കിൽ, ജിൻസൺ ചെറുമല തുടങ്ങിയവർ പ്രസംഗിച്ചു.
മരങ്ങാട്ടുപിള്ളി: പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ യുഡിഎഫ് രാപകൽ സമരം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, ജോയി ഇടത്തിനാൽ, ആൻസമ്മ സാബു, ഷിജു പാറയിടുക്കിൽ, കെ.വി. മാത്യു, സാബു തെങ്ങുംപള്ളി, സണ്ണി വടക്കേടം, അഗസ്റ്റിൻ കൈമളേട്ട്, മാത്തുക്കുട്ടി പുളിക്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട്: യുഡിഎഫ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിൽ രാപകൽ സമരം നടത്തി. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ രമേശ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു. അഡ്വ. വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി.
തീക്കോയി: യുഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടത്തിയ രാപകൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു.