വെട്ടിമാറ്റിയ ശിഖരങ്ങള്‍ റോഡരികില്‍; വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടുന്നു
1540318
Sunday, April 6, 2025 11:53 PM IST
പാലാ: പാലാ ടൗണില്‍ ടിബി റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മരക്കഷണങ്ങള്‍ സമീപത്തെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇവിടെ യാത്രക്കാര്‍ക്ക് അപകടഭീഷണിയായി നിന്നിരുന്ന കൂറ്റന്‍ ആല്‍മരത്തിന്റെ ശിഖരങ്ങളാണ് നഗരസഭയുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയത്. ഉണങ്ങിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് വെട്ടിമാറ്റിയത്. ഇത് റോഡരികില്‍നിന്ന് ഇതുവരെ മാറ്റിയിട്ടില്ല.
സമീപത്തെ വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത വിധമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ ഇടുങ്ങിയ റോഡായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. ഇത് ഗതാഗതതടസത്തിനും കാരണമാകുന്നുണ്ട്. വെട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങള്‍ ഇവിടെനിന്നു മാറ്റണമെന്ന ആവശ്യം ശക്തമായി.