മാലിന്യമുക്ത നവകേരളം: ബ്ലോക്കുതല പ്രഖ്യാപനത്തിൽ തിളങ്ങി മരങ്ങാട്ടുപിള്ളി
1540317
Sunday, April 6, 2025 11:52 PM IST
കുറവിലങ്ങാട്: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ബ്ലോക്ക് പഞ്ചായത്തുതല പ്രഖ്യാപനം നടത്തി. പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
ഉഴവൂർ ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിൽനിന്ന് മികച്ച മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ സമ്മാനർഹരായവർ:
പഞ്ചായത്ത്: മരങ്ങാട്ടുപിള്ളി. ഹരിത സ്ഥാപനം (സർക്കാർ): എഒഇ വെളിയന്നൂർ, സ്വകാര്യസ്ഥാപനം: ഇ-നാട് യുവജന സഹകരണസംഘം വെളിയന്നൂർ, എംഎ കോളജ് രാമപുരം. റെസിഡന്റ്സ് അസോസിയേഷൻ: മൈത്രി നഗർ അസോസിയേഷൻ കുറവിലങ്ങാട്, വെമ്പള്ളി നോർത്ത് കാണക്കാരി.
ഹരിത വായനശാല: പബ്ലിക് ലൈബ്രറി വയലാ കടപ്ലാമറ്റം. ഹരിത പൊതു ഇടം: പൂവത്തുങ്കൽ സ്നേഹാരാമം മരങ്ങാട്ടുപിള്ളി.
കുടുംബശ്രീ സിഡിഎസ്: മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ്. ഹരിത കർമസേന: ഉഴവൂർ ഗ്രാമപഞ്ചായത്ത്. ഹരിത ടൗൺ: ഉഴവൂർ.