സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് കോട്ടയത്ത് വിദേശ വിദ്യാഭ്യാസ മഹാസഭ സംഘടിപ്പിച്ചു
1540312
Sunday, April 6, 2025 11:52 PM IST
കോട്ടയം: സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് കോട്ടയത്ത് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ മഹാസഭ നൂറുകണക്കിനു വിദ്യാര്‍ഥി പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. നൂറിലധികം വിദേശ സര്‍വകലാശാലകളിലേക്കും കോളജുകളിലേക്കും സ്പോട്ട് അഡ്മിഷന് നേടാന്‍ വിദ്യാര്‍ഥികള്‍ക്കായി.
ഈരയില്‍കടവ് ആന്‍സ് കണ്വന്ഷന് സെന്ററില്‍ ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരുന്നു മഹാസഭ.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മനി, യുകെ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ നേരില്‍ കണ്ട് അഡ്മിഷന് വിവരം തേടാനായത് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയോജനപ്പെട്ടതായി സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു. മഹാസഭയില്‍ പങ്കെടുത്തവര്‍ക്ക് 10 ലക്ഷത്തിലേറെ സ്കോളര്‍ഷിപ്പും ഒരു ലക്ഷം രൂപവരെ മൂല്യമുള്ള കൂപ്പണുകളും നേടാനാകും. നിബന്ധനകള്‍ക്കു വിധേയമായി ഐഇഎല്‍ടിഎസ്, പിടിഇ, ടോഫില്‍, ജിആര്‍ഇ, ഒഇടി, ജര്‍മന്‍ ഭാഷ, സ്പോക്കണ് ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ക്ലാസുകള്‍ക്ക് ഫീസ് ഇനത്തില്‍ 30ശതമാനം കിഴിവും ലഭിക്കും.