വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു
1540308
Sunday, April 6, 2025 11:52 PM IST
ചെറുവള്ളി: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി വയലിൽപ്പടിയിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, അഭിലാഷ് ബാബു, വിവിധ സംഘടനാ പ്രതിനിധികളായ ഷാജി നല്ലേപ്പറമ്പിൽ, ഷിബു വയലിൽ, സെബാസ്റ്റ്യൻ പുള്ളോലിക്കൽ, ഫിനോ പുതുപ്പറമ്പിൽ, രാഹുൽ ബി. പിള്ള, സണ്ണി ഞള്ളിയിൽ, ബ്രൂട്ടി മടിയത്തേൽ എന്നിവർ പ്രസംഗിച്ചു.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനായിരുന്നു (സിൽക്ക്) നിർമാണച്ചുമതല. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം പൂർത്തിയാക്കിയത്.