മരങ്ങാട്ടുപിള്ളി ആശുപത്രി ജംഗ്ഷന് അപകടമേഖലയാകുന്നു
1516127
Friday, February 21, 2025 12:00 AM IST
മരങ്ങാട്ടുപിള്ളി: ഗവണ്മെന്റ് ആശുപത്രി ജംഗ്ഷന് അപകട മേഖലയാകുന്നു. പാലാ- വൈക്കം റോഡില്‍നിന്ന് ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്താണ് സ്ഥിരമായി അപകടം നടക്കുന്നത്.
ആശുപത്രി റോഡില്‍നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് മെയിന്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൃത്യമായി കാണാന്‍ കഴിയാത്തതാണ് അപകടം വിളിച്ചു വരുത്തുന്നത്.
ജംഗ്ഷന്റെ വീതികൂട്ടണമെന്നും ആശുപത്രിയിലേക്കു പോകുന്ന രോഗികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുന്നതിന് സീബ്രാലൈന്‍ വരയ്ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.