വിരമിക്കുന്ന അധ്യാപക-അനധ്യാപകര്‍ക്ക് യാത്രയയപ്പ് നാളെ
1516432
Friday, February 21, 2025 7:29 AM IST
ചങ്ങനാശേരി: അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റില്‍നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം സാദരം 2025 നാളെ രാവിലെ പത്തിന് എസ്ബി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. ആന്റണി മൂലയില്‍ അധ്യക്ഷത വഹിക്കും. മുന്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, ഫാ. ടോണി ചെത്തിപ്പുഴ, തോമസ്കുട്ടി ചീരംവേലില്‍, സിസ്റ്റര്‍ സ്റ്റാര്‍ലി എഫ്സിസി, ഈശോ തോമസ്, പ്രകാശ് ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.