വില്ലേജ് ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ
1516429
Friday, February 21, 2025 7:28 AM IST
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി വാഴപ്പള്ളി വില്ലേജ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ കെപിസിസി അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് തോമസ് അക്കര അധ്യക്ഷത വഹിച്ചു. പി.കെ. രാജു, സിബി കൈതാരം, ജോബ് വിരുത്തികരി, അംബിക വിജയന്, ജയിംസ്കുട്ടി ഞാലിയില്‍, അന്‍സാരി ബാപ്പു, എന്‍. ഹബീബ്, രാജു ചെങ്ങാത്ര, തൊമ്മിച്ചന് സ്രാമ്പിക്കല്‍, പി.കെ. അജികുമാര്‍, ബിജോയി മുളവന തുടങ്ങിയവര്‍ പ്രസംഗിച്ചു.