നാട്ടാനയെത്തും; ഇതരസംസ്ഥാനങ്ങളില്‍നിന്ന്
1516443
Friday, February 21, 2025 11:47 PM IST
കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടുവരുന്നതിലെ തടസം സുപ്രീം കോടതി നീക്കിയതോടെ ആസാം, അരുണാചല്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ കേരളത്തില്‍ എത്തിക്കാന്‍ ആലോചന. ആനകളെ കൈമാറ്റം ചെയ്യുന്നതിനെതിരേ പരിസ്ഥിതിവാദികള്‍ 2023ല്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
ഇതിനെതിരേ ആനയുടമാസംഘം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാനത്ത് വിവിധ ദേവസ്വങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി 382 നാട്ടാനകളാണുള്ളത്. ഇവയേറെയും ബിഹാര്‍, ആസാം ആനകളാണ്.
നിലവില്‍ കോട്ടയം ജില്ലയില്‍ 65 നാട്ടാനകളുണ്ട്. കേരളത്തില്‍ നിലവിലുള്ള ആനകള്‍ 40 വയസില്‍ കൂടുതല്‍ പ്രായമുള്ളവയാണ്.
വിവിധ കാരണങ്ങളാല്‍ നാട്ടാനകള്‍ തുടരെ ചെരിയുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയേ മാര്‍ഗമുള്ളു. ആസാം, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ കുട്ടിയാനകളെ വാങ്ങാന്‍ ലഭിക്കും എന്നതിലാല്‍ പ്രായം കുറഞ്ഞവയെ വാങ്ങാനാണ് ആന ഉടമകള്‍ താത്പര്യപ്പെടുന്നത്.