ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്ട്ടിഫിക്കേഷന്: സൗജന്യ പരിശീലനം
1516427
Friday, February 21, 2025 7:28 AM IST
കോട്ടയം: ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിന് ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. ഭക്ഷ്യവ്യാപാരികള്‍, ഭക്ഷണം പാകംചെയ്യുന്നവര്‍, ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍, തട്ടുകട ജീവനക്കാര്‍, വിളമ്പുന്നവര്‍, വിവിധ നിര്‍മാണ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍ റീപാക്ക് ചെയ്യുന്നവര്‍, ഹോം ബേക്കേഴ്സ് എന്നിവര്‍ക്കാണ് പരിശീലനം.
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നും ഒരാള്‍ വീതം പരിശീലന പരിപാടിയില്‍ പങ്കെടുത്ത് ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നേടണം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ് സര്ട്ടിഫിക്കേഷന് കരസ്ഥമാക്കല്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അതത് സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം.
ചങ്ങനാശേരി സര്‍ക്കിള്‍: 8943346587, പുതുപ്പള്ളി സര്‍ക്കിള്‍: 8943346199, കോട്ടയം സര്‍ക്കിള്‍: 8943346586, പൂഞ്ഞാര്‍ സര്‍ക്കിള്‍: 7593873319, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍: 8943346541, പാലാ സര്‍ക്കിള്‍: 8943346543, ഏറ്റുമാനൂര്‍ സര്‍ക്കിള്‍: 8943346542, കടുത്തുരുത്തി സര്‍ക്കിള്‍: 7593873339, വൈക്കം സര്‍ക്കിള്‍: 7593873316.