ജനദ്രോഹ ബജറ്റിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം
1516071
Thursday, February 20, 2025 6:38 AM IST
വാഴപ്പള്ളി മണ്ഡലം കമ്മിറ്റി
ചങ്ങനാശേരി: ഭൂനികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെത്തിപ്പുഴ വില്ലേജ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വാഹസമിതിയംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് ആന്റണി, പി.എം. തോമസ്, അഡ്വ. ആന്റണി വര്‍ഗീസ്, ജോമോന് കുളങ്ങര, ജോസഫ്കുഞ്ഞ് തേവലക്കര എന്നിവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി മണ്ഡലം കമ്മിറ്റി
മാടപ്പള്ളി: 50 ശതമാനം ഭൂനികുതി വര്‍ധിപ്പിച്ച കേരള സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടപ്പള്ളി വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണനടത്തി. തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു.
ജില്ലാ കോണ്‍ഗ്രസ് നിര്‍വാഹ സമിതിയംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജയശ്രീ പ്രഹ്ലാദന്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സോബിച്ചന് കണ്ണമ്പള്ളി, ഏലിയാസ് വട്ടച്ചാല്‍, പി.എം. മോഹനന് പിള്ള, ജോര്‍ജ് പുരയ്ക്കല്‍, എ.എസ്. രവീന്ദ്രന് മാസ്റ്റര്‍, സെലീനാമ്മ തോമസ്, ജസ്റ്റിന് പാറുകണ്ണില്‍, സി.കെ. അന്‍സാരി, റോസ്ലിന് ഫിലിപ്പ്, സിനി വര്‍ഗീസ്, എന്‍.ആര്. ഗോപാലകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പായിപ്പാട് മണ്ഡലം കമ്മിറ്റി
പായിപ്പാട്: സംസ്ഥാനബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലുകോടി വില്ലേജ് ഓഫീസിലേക്കു ധര്‍ണ നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു. നാലുകോടി സര്‍വീസ് സഹകരണ ബാങ്കു പ്രസിഡന്റ് ജയിംസ് വേഷ്ണാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഡെന്നീസ് ജോസഫ്, കെ. സുരേഷ്കുമാര്‍, ടീനമോള് റോബി, സിംസണ്‍ വേഷ്ണാല്‍, ആനി. എം ജോസഫ്, സണ്ണി അമ്പഴപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.