സല്സ്വഭാവികളായ തലമുറ കാലഘട്ടത്തിന്റെ ആവശ്യം: മാണി സി. കാപ്പന്
1516481
Friday, February 21, 2025 11:48 PM IST
പ്രവിത്താനം: സ്വഭാവരൂപീകരണത്തിനുള്ള പ്രഥമ പരിശീലനക്കളരികളാണ് എല്പിസ്കൂളുകളെന്ന് മാണി സി. കാപ്പന് എംഎല്‍എ. സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ലൗലി വര്‍ഗീസിന് യാത്രയയപ്പ് നല്കി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഫോട്ടോ അനാച്ഛാദനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പിടിഎ പ്രസിഡൻറ് ബിജു ജോസഫ്, എംപിടിഎ പ്രസിഡന്റ് ഉമ ബി. നായര്‍, ആന്‍സമ്മ പീറ്റര്‍ , സിസ്റ്റര്‍ ഷാലറ്റ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡാന്‍സ് അരങ്ങേറ്റവും കരാട്ടേ പ്രദര്‍ശനവും നടത്തി.