ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി
1516415
Friday, February 21, 2025 7:20 AM IST
തലയോലപ്പറമ്പ്: മകന് കാനഡയിൽ ജോലിക്ക് വിസ നൽകാമെന്ന് വാഗ്ദാനം നൽകി കീഴൂർ സ്വദേശിയിൽനിന്ന് 1.06 ലക്ഷം രൂപ തട്ടിയതായി പരാതി. എറണാകുളം രവിപുരത്ത് ഇന്റർഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമ മനോജ് എം.ജോയിക്കെതിരേയാണ് കീഴൂർ സ്വദേശി തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.
2023 ഓഗസ്റ്റിൽ പണമായും പിന്നീട് പരാതിക്കാരന്റെ തലയോലപ്പറമ്പിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന്2023 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അക്കൗണ്ടിലൂടെയും പണം വാങ്ങിയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ നൽകിയ പണമോ തിരികെ ലഭിച്ചില്ല. ഇയാളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് പരാതിക്കാരൻ രവിപുരത്ത് അന്വേഷിച്ചപ്പോഴാണ് ഓഫീസ് പൂട്ടിയതായി അറിയുന്നത്.
സ്ഥാപന ഉടമയ്ക്ക് വിവിധ ജില്ലകളിൽ ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ചതിന് കേസുണ്ടെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.