സ്വീകരണം നല്കി
1516075
Thursday, February 20, 2025 6:38 AM IST
ചങ്ങനാശേരി: വൈഎംസിഎ കേരള റീജൺ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുര്യന് തൂമ്പുങ്കലിന് ഫാത്തിമാപുരം പൗരാവലി സ്വീകരണം നല്കി.
കൗണ്‍സിലര്‍ രാജു ചാക്കോയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി പൊന്നാടയണിയിച്ചു.
സെബാസ്റ്റ്യന്‍ തൂമ്പുങ്കല്‍, മുന്‍ മുനിസിപ്പല്‍ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, ഡോ. ജോര്‍ജ് പടനിലം, ജേക്കബ് ജോബ്, ജോഷി തൂമ്പുങ്കല്‍, ബാബു കുര്യന്, തങ്കച്ചന് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.