ലിറ്റിൽ കൈറ്റ്സിന്റെ മികവുത്സവം
1516475
Friday, February 21, 2025 11:48 PM IST
പാലമ്പ്ര: കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാലമ്പ്ര അസംപ്ഷൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം സംഘടിപ്പിച്ചു. കുട്ടികളിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിലുള്ള നൈപുണ്യം കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഒരു വർഷത്തെ മികവുറ്റ പ്രവർത്തനങ്ങളുടെ മികവുത്സവമാണ് നടത്തിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫ. നിധിൻ ജോയ് മികവുത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ മരിയമോൾ കുര്യൻ, അനു സി. ടോം എന്നിവർ നേതൃത്വം നൽകി. ആനിമേഷൻ, റോബോട്ടിക്സ് വിഭാഗങ്ങളിലായി കുട്ടികളുടെ മികവുൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ സാങ്കേതിക വിദ്യയുടെയും സർഗാത്മകതയുടെയും സംയോജനം 2025 എന്ന മികവുത്സവം നടത്തി. ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സിസ്റ്റർ അൽഫോൻസാ അഗസ്റ്റിൻ, കോ-ഓർഡിനേറ്റർ അനി മാത്യു, വിദ്യാർഥി കോർഡിനേറ്റരായ ജിന്റാ തോമസ്, മേഘന വിനോദ് എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച അത്യാധുനിക കംപ്യൂട്ടർ ലാബിൽ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചു ഗെയിമുകൾ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ പ്രദർശിപ്പിച്ചു.