കയർമേഖലയിലെ പ്രതിസന്ധി: മാർച്ചും ധർണയും നടത്തി
1516420
Friday, February 21, 2025 7:20 AM IST
വൈക്കം:കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
എം.ഡി. ബാബുരാജിന്റെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ.ഡി. വിശ്വനാഥൻ, സാബു പി. മണലൊടി, എം.കെ. ശീമോൻ, ബി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.