ദന്പതികൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു
1516092
Friday, February 21, 2025 12:00 AM IST
മുണ്ടക്കയംഈസ്റ്റ്: ദേശീയപാതയിൽ 35-ാം മൈലിനു സമീപം ടോർസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ചങ്ങനാശേരി മാടപ്പള്ളി സൂര്യമംഗലത്ത് വിജയകുമാർ (66) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. വിജയകുമാറും ഭാര്യ മിനിയും കട്ടപ്പനയ്ക്ക് പോകും വഴി മുണ്ടക്കയം 35-ാം മൈലിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.
നിയന്ത്രണംവിട്ട കാർ എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ച് പൂർണമായും തകർന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വിജയകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മിനിക്കും അപകടത്തിൽ പരിക്കേറ്റു. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകൾ: ഗായത്രി, മരുമകൻ: നിർമൽ.