എലിക്കുളത്ത് കർഷകസദസുകൾ തുടങ്ങി
1516131
Friday, February 21, 2025 12:00 AM IST
എലിക്കുളം: കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ എലിക്കുളം പഞ്ചായത്തിൽ കർഷകസദസുകൾ തുടങ്ങി. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതോടെ കൃഷിഭവൻ പദ്ധതികൾക്ക് എല്ലാം കരമടച്ച രസീത് ഹാജരാക്കേണ്ടിവരുന്നത് ഒഴിവാക്കാൻ സാധിക്കും. പൈക കൈരളി ഗ്രന്ഥശാലയിൽ രണ്ടാംവാർഡിലെ കർഷകസദസ് നടത്തി തുടക്കം കുറിച്ചു.
വാർഡംഗം മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ടോമി സേവ്യർ അധ്യക്ഷത വഹിച്ചു. കൃഷിക്കൂട്ടത്തിന്റെ പ്രസിഡന്റായി സണ്ണി സെബാസ്റ്റ്യനെയും സെക്രട്ടറിയായി ടോമി സേവ്യറെയും തെരഞ്ഞെടുത്തു.