ശാന്തിഗിരി പള്ളിയില്‍ തിരുനാള്‍
1516426
Friday, February 21, 2025 7:28 AM IST
കുറച്ചി: ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും മാര്‍ ഗീവര്‍ഗീസ് സഹദായുടെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോസഫ് പുതിയാപറമ്പില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് ഫാ. ഏബ്രഹാം തീമ്പലങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്കി.
പൂര്‍വിക സ്മരണ ദിനമായ ഇന്ന് വൈകുന്നേരം അഞ്ചിന് ഇടവകാംഗങ്ങളായ വൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ.ഫിലിപ്പ് കാവിത്താഴെ സന്ദേശം നല്‍കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് ഹൈഹാറ്റ്സ് ബാൻഡിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍.
നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. ജെയിസണ്‍ എസ്ഡിബി. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. സിറിയക് കാഞ്ഞിരത്തുംമൂട്ടില്‍. തുടര്‍ന്ന് കിഴക്കേ കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രസംഗം: ഫാ. ടോണി മങ്ങാട്ടു പൊയ്കയില്‍.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9.30 തിരുനാള്‍ റാസ. മുഖ്യ കാര്മികന്: ഫാ. ഫീലിപ്പോസ് കേഴപ്ലാക്കല്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. ജോസഫ് കൊല്ലംപറമ്പില്‍. തുടര്‍ന്ന് പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രസംഗം: ഫാ. റോയി കണ്ണന്‍ചിറ സിഎംഐ. കൊടിയിറക്ക്.