പതിനെട്ടാംപടി കയറി നേരേ ദർശനം: സേവാസംഘത്തിന്റെ നിർദേശം സ്വാഗതാർഹം
1516437
Friday, February 21, 2025 10:30 PM IST
പൊൻകുന്നം: ശബരിമല തീർഥാടകർ 18-ാം പടി കയറിയാൽ നേരെ ദർശനം നടത്താൻ സൗകര്യം ഏർപ്പെടുത്തുന്നത് സ്വാഗതാർഹമാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ. ദേവസ്വം മന്ത്രിക്കും തിരുവിതാംകൂർ ദേവസ്വംബോർഡിനും ഈ നിർദേശം ഉൾപ്പെടുത്തി നേരത്തേ യൂണിയൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു.
യൂണിയന്റെ ആവശ്യം അംഗീകരിച്ച അധികാരികൾക്ക് യോഗം നന്ദി അറിയിച്ചു. പ്രസിഡന്റ് എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മുരളികുമാർ, ജനറൽസെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ, സി.എൻ. തങ്കപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.