യൂത്ത് കോണ്‍ഗ്രസ് യുവജാഗ്രത സദസ്
1516431
Friday, February 21, 2025 7:29 AM IST
മാടപ്പള്ളി: യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ ജാഗ്രത സദസും മണ്ഡലം കണ്‍വന്‍ഷനും നാളെ നാലിന് നടത്തും. പൊതു സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിതീഷ് കൊച്ചേരി അധ്യക്ഷത വഹിക്കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സോബിച്ചന് കണ്ണമ്പള്ളി അറിയിച്ചു.