ചിറവംമുട്ടം ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
1516074
Thursday, February 20, 2025 6:38 AM IST
ഇത്തിത്താനം: ചിറവംമുട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നുമുതല്‍ മാര്‍ച്ച് ഒന്ന് വരെ നടക്കും. ഇന്ന് വൈകുന്നേരം 6.45ന് തന്ത്രി സൂര്യകാലടി മന സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് ചെണ്ടമേളം. രാത്രി 7.15ന് സംഗീതസദസ്.
നാളെ രാത്രി 7.15ന് സിദ്ധിസംഗീതം, ഒന്‍പതു മുതല്‍ കളരിപ്പയറ്റ് പ്രദര്‍ശനം, 22ന് ഉച്ചയ്ക്ക് 12.30-ന് ഉത്സവബലിദര്‍ശനം. 27ന് രാത്രി 7.30ന് ദേശതാലപ്പൊലി, രാത്രി എട്ടിന് നൃത്തം, 28ന് വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴിന് കല്ലൂര്‍ ഉണ്ണികൃഷ്ണന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം.
മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാലിന് ആറാട്ട്പുറപ്പാട്, 6.30ന് ആറാട്ട്. ഏഴിന് ആറാട്ടുവരവ്, 11ന് ആറാട്ടുസ്വീകരണം.