വന്യമൃഗശല്യം: ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
1516134
Friday, February 21, 2025 12:00 AM IST
എരുമേലി: വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് പൂർണമായും തടയാനാകുന്ന നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. ബിജിമോൾ ആവശ്യപ്പെട്ടു.
സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിജിമോൾ.
ജില്ലാ കൗൺസിൽ അംഗം വി.ജെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശുഭേഷ് സുധാകരൻ, കെ.ടി. പ്രമദ്, ടി.കെ. ശിവൻ, വി.പി. സുഗതൻ, അനുശ്രീ സാബു, ദിലീഷ് ദിവാകരൻ, കെ.ബി. രാജൻ, ടി.പി. റഷീദ്, സി.കെ. ഹംസ എന്നിവർ പ്രസംഗിച്ചു.