ബജറ്റ്: കോൺഗ്രസ് ധർണ നടത്തി
1516409
Friday, February 21, 2025 7:11 AM IST
അതിരമ്പുഴ: അന്യായമായി വർധിപ്പിച്ച ഭൂനികുതിയും ജനവിരുദ്ധങ്ങളായ ബജറ്റ് നിർദേങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ഭാരവാഹികളായ പി.വി. മെക്കിൾ, ആനന്ദ് പഞ്ഞിക്കാരൻ തുടങ്ങി യവർ പ്രസംഗിച്ചു.