റാഗിംഗ് പ്രതികളെ രക്ഷിക്കാന്‍ ശ്രമം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
1516406
Friday, February 21, 2025 7:10 AM IST
കോട്ടയം: കോട്ടയം ഗവണ്മെന്റെ മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളെ റാഗ് ചെയ്തു മൃഗീയമായി പീഡിപ്പിച്ച എസ്എഫ്ഐക്കാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഐഎന്‍ടിയുസി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് അനിയന് മാത്യു, സംസ്ഥാന സെക്രട്ടറിമാരായ പി.പി. തോമസ്, ജിജി പോത്തന്, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.വി. മനോജ്, എം.എന്‍. ദിവാകരന് നായര്‍, വൈക്കം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.