കുരിശുങ്കല്‍ പാലം പുനര്‍നിര്‍മാണം യാഥാര്‍ഥ്യത്തിലേക്ക്
1516126
Friday, February 21, 2025 12:00 AM IST
മേലുകാവ്: അന്തീനാട്-മേലുകാവ് റോഡിലെ കുരിശുങ്കല്‍ പാലം പുനർനിർമാണം യാഥാർഥ്യത്തിലേക്ക്.
2022-23 സംസ്ഥാന ബജറ്റില്‍ മാണി സി. കാപ്പന് എംഎല്‍എയുടെ നിര്‍ദേശപ്രകാരം പാലം നിർമാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പാലം വീതി കൂട്ടി പണിയുന്നതിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കേണ്ടിയിരുന്നു. സ്ഥലം അഡ്വാന്‍സായി വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായതോടെയാണ് പാലം പണി തുടങ്ങാനുള്ള സാധ്യത തെളിഞ്ഞത്. ടോമി ഫ്രാന്‍സിസ് പുളിക്കില്‍, വക്കച്ചന് മാരിപ്പുറത്ത് എന്നിവരാണ് സ്ഥലം മുന്‍കൂറായി നല്‍കിയത്. റവന്യുവകുപ്പ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പൊതുമരാമത്ത് വകുപ്പ് പണി ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.
പാലത്തിന് ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തി അതിര് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോലുകുന്നേല്, വാര്‍ഡ് മെംബര്‍ എല്‍സി ടോമി വെട്ടത്ത്, ജോയി സ്കറിയ, ജയിംസ് മാത്യു തെക്കേല്‍, എം.പി. കൃഷ്ണന് നായര്‍, തങ്കച്ചന് മുളകുന്നം, ജോസുകുട്ടി വട്ടക്കാവുങ്കല്, ബിബി ഐസക്, ഷിനോ മേലുകാവ്, ബിജു വട്ടക്കല്ലുങ്കല്, ജീമോന്‍ തയ്യില്‍ എന്നിവര്‍ സ്ഥലം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തു.