സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടത് ക്ഷമാശീലം: ധ്യാന്‍ ശ്രീനിവാസന്
1516421
Friday, February 21, 2025 7:28 AM IST
എസ്ജെസിസിയില് മെലാഞ്ചിന് തുടക്കം
ചങ്ങനാശേരി: സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടത് ക്ഷമാശീലമാണെന്നു ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്. സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ ഇന്റര്‍ കൊളീജിയറ്റ് ഫെസ്റ്റ് മെലാഞ്ച് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ക്ഷമാശീലം കാരണമാണ് തനിക്ക് നിരവധി ചിത്രങ്ങള്‍ ലഭിക്കുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, അക്കാഡമിക്ക് ഡയറക്ടര്‍ റവ.ഡോ. മാത്യു മുരിയങ്കരി, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, കോളജ് ഡീന്‍ ഓഫ് സ്റ്റഡീസ് സണ്ണി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഷാജി, യൂണിയന് ചെയര്മാന് ആല്‍ബി ആന്റോ സുനില്‍, ഫെസ്റ്റ് കോഓര്‍ഡിനേറ്റര്‍ നിസ സൂസന് മാത്യു എന്നിവര്‍ പ്രസംഗിച്ചു. അപ്ഗ്രിഡ് എന്ന കോളജ് മാഗസിനും ധ്യാന്‍ ശ്രീനിവാസന് പ്രകാശനം ചെയ്തു.
ഫെസ്റ്റിവെലിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ആഡ് ഫിലിം മേക്കിംഗ് കോമ്പറ്റീഷന്, ന്യൂസ് റിപ്പോര്‍ട്ടിംഗ്, ആര്‍ജെ, വിജെ ഹണ്ട്, ഫോട്ടോഗ്രഫി കോംപറ്റീഷന്‍, സ്പോട്ട് ഡബ്ബിംഗ്, സ്പോട്ട് കൊറിയോഗ്രാഫി, ഗെയിമിംഗ് കോമ്പറ്റീഷന്, ഷോട്ട് ഫിലിം മേക്കിംഗ് കോമ്പറ്റീഷന് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. മെലാഞ്ചിന്റെ രണ്ടാം ദിനമായ ഇന്ന് തകര മ്യൂസിക് ബാൻഡിന്റെ മെഗാ ഷോ ഉണ്ടായിരിക്കും.