തലനാട്, തീക്കോയി പഞ്ചായത്തുകളിലെ പട്ടയപ്രശ്നം ഉടൻ പരിഹരിക്കും: ജോസ് കെ. മാണി
1516483
Friday, February 21, 2025 11:48 PM IST
തലനാട്: തലനാട്, തീക്കോയി പഞ്ചായത്തുകളിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം തലനാട് നിശാക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.
മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യൂ, നിയോജകമസലം പ്രസിഡന്റ് ടോബിൻ കെ. അലക്സ്, സണ്ണി വടക്കേമുളഞ്ഞനാൽ, ലിസി ബെന്നി, വൽസമ്മ ഗോപിനാഥ്, സാജു പുല്ലാട്ട്, അമ്മിണി തോമസ്, ഷാഹുൽ ഹമീദ്, ജോണി ആലാനി, ജോസ് തറപ്പേൽ, നിഥിൻ, രാജൻ എന്നിവർ പ്രസംഗിച്ചു