റാഗിംഗ് വര്‍ധിക്കുന്നതില്‍ ആശങ്ക
1516418
Friday, February 21, 2025 7:20 AM IST
കടുത്തുരുത്തി: കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് പ്രവണത വര്‍ധിച്ചുവരുന്നതില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫോറോനാ താഴത്തുപള്ളി ജാഗ്രതാ സമിതി യൂണിറ്റ് ആശങ്കയറിച്ചു. പ്രസിഡന്റ് സി.എം. മാത്യു ചേനക്കാലാ അധ്യക്ഷത വഹിച്ചു.
ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പി.സി. ജോസഫ്, തോമസ് വെട്ടുവഴി, റീനാ പുതുക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.