കുറിച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം 22ന്
1516072
Thursday, February 20, 2025 6:38 AM IST
ചങ്ങനാശേരി: 134 വര്‍ഷം പിന്നിട്ട കുറിച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
1891 ല്‍ യുപി സ്കൂളായി സ്ഥാപിതമായ ഈ സ്കൂള്‍ കുറിച്ചി, ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. 1981ല്‍ ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ട സ്കൂളാണിത്.
കൊടിക്കുന്നില്‍ സുരേഷ് എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് തുടങ്ങിയവര്‍ പ്രസംഗിക്കും.
സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച തുകയും ചേര്‍ത്ത് 1.45 കോടി രൂപ വിനിയോഗിച്ചാണ് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.