വലിയ നക്ഷത്രം: ജെയ്മോന് ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്
1516482
Friday, February 21, 2025 11:48 PM IST
പാലാ: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ നക്ഷത്രം നിര്‍മിച്ച് മലയാളി ലിംഗ ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ് സ്വന്തമാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് അറുനൂറ്റിമംഗലം കൊല്ലംകുഴിയില്‍ ജയ്മോന് ജോസഫാണ് ലോക റിക്കോര്‍ഡ് സ്വന്തമാക്കിയത്.
2024 ഡിസംബര്‍ 23ന് കടുത്തുരുത്തി പൂഴുക്കോല് സെന്റ് ആന്റണീസ് പള്ളിയുടെ ഗ്രൗണ്ടില്‍ ഇരുമ്പു കമ്പികളാല്‍ നിര്‍മിച്ച നക്ഷത്രത്തിന് 110 അടി ഉയരമുണ്ടായിരുന്നു. നക്ഷത്രത്തിന്റെ ഉയരം പരിശോധിച്ച് ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ആന്‍ഡ് ഏഷ്യന്‍ റെക്കോര്‍ഡ്സും അമേരിക്കന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സും അറേബ്യന്‍ വേള്‍ഡ് റിക്കോര്ഡ്സും ഇതിനോടകം ജയ്മോന് കരസ്ഥമാക്കി. തുടര്‍ന്ന് ലിംഗ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും നേടി. നക്ഷത്രത്തെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത നക്ഷത്രമായി കണക്കാക്കുകയായിരുന്നു.