ജാതി അധിക്ഷേപത്തിൽ നടപടി വേണം: ബിഇഎഫ്ഐ
1516403
Friday, February 21, 2025 7:10 AM IST
കോട്ടയം: ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ മേലുദ്യോഗസ്ഥൻ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. ഷാ ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് യു. അഭിനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ജിതിൻ സി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.