റോട്ടറി ക്ലബ് കോണ്‍ക്ലേവ് ഇന്ന്
1516428
Friday, February 21, 2025 7:28 AM IST
ചങ്ങനാശേരി: ടൗണ്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് റോട്രേഡ് 2025 ഇന്ന് രാവിലെ 10ന് നടക്കും. റിപ്പബ്ലിക് ഓഫ് സിംബാബ്വേയുടെ വ്യവസായ മന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോഡി ഉദ്ഘാടനം ചെയ്യും.
സിംബാബ്വേയുടെ അംബാസിഡര്‍ സ്റ്റെല്ല എം. കോമോ, റോട്ടറി ഡിസ്ട്രിക് പാസ്റ്റ് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയേല്‍, സിംബാബ്വേയുടെ ട്രേഡ് കമ്മീഷണര്‍ ബൈജു എം. കുമാര്‍, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേശ് കുമാര്‍,
സ്വീഡന് ട്രേഡ് കമ്മീഷണര്‍ രാഹുല്‍ സുരേഷ്, ജിജി ബോബന് തെക്കേല്‍, ബിന്ദു മനോജ്, വിധു രമേശ്, ബോബന് ടി. തെക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.