നീര്‍പാറ, അരയന്‍കാവ് സ്റ്റോപ്പുകളില്‍ ഇനി ഐഡന്റിക്കല്‍ ടിക്കറ്റ്
1516414
Friday, February 21, 2025 7:20 AM IST
കടുത്തുരുത്തി: കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള എല്ലാ സര്‍വീസുകള്‍ക്കും കോട്ടയം-എറണാകുളം റൂട്ടിലെ നീര്‍പാറ, അരയന്‍കാവ് സ്റ്റോപ്പുകളെ ഐഡന്റിക്കല്‍ ഫെയര്‍ സ്റ്റേജായി അനുവദിച്ച് ഉത്തരവിറക്കി. കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ഉത്തരവ് പുറത്തിറക്കിയത്.
ഇനി മുതൽ കെഎസ്ആര്‍ടിസി ബസില്‍ നീര്പാറയില്നിന്ന് എറണാകുളത്തിനും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് തൊട്ടുമുന്നിലുള്ള സ്റ്റോപ്പായ അരയന്കാവില്നിന്നുള്ള ടിക്കറ്റ് നിരക്ക് നല്കിയാല് മതിയാകും.
യാത്രക്കാരും ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ച് മുമ്പ് പലതവണ കെഎസ്ആര്‍ടിസിക്ക് നിവേദനം നല്‍കിയിരുന്നു. വൈപ്പാടമ്മേല്‍, തുരുത്തുമ്മ, ബ്രഹ്മമംഗലം, ഏനാദി, ചാലുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള നിരവധി യാത്രക്കാരാണ് പതിവായി നീര്പാറയിലെത്തി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.