‘ഒരുക്കം’ ഉദ്ഘാടനം ചെയ്തു
1516405
Friday, February 21, 2025 7:10 AM IST
മാലം: മണര്‍കാട് പഞ്ചായത്ത് ജനകീയാസൂത്രണപ ദ്ധതി പ്രകാരം മാലം ഗവണ്മെന്റ് യുപി സ്കൂള്‍, മണര്‍കാട് ഗവണ്മെന്റ് യുപി സ്കൂള്‍, മണര്‍കാട് ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പഠനോപകരണ ശില്പശാല ‘ഒരുക്കം’ മാലം ഗവണ്മെന്റ് യുപി സ്കൂളില്‍ മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു.
മാലം ഗവണ്മെന്റ് യുപി സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഇ -ക്യൂബ് ഹിന്ദി പദ്ധതിയും കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള ബഡിംഗ് റൈറ്റേഴ്സ് എന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ജിജി മണര്‍കാട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു, പിടിഎ പ്രസിഡന്റ് അമ്പിളി സജി, സീനിയര്‍ അധ്യാപിക ജെസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.