കടുത്തുരുത്തി ബൈപാസ് റോഡിൽ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായി
1516417
Friday, February 21, 2025 7:20 AM IST
കടുത്തുരുത്തി: കോട്ടയം-എറണാകുളം റോഡിന് സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡിന്റെ ഭാഗമായി ബ്ലോക്ക് ജംഗ്ഷനു സമീപത്ത് നിര്‍ദേശിക്കപ്പെട്ട അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. കോട്ടയം-എറണാകുളം റോഡില്‍നിന്ന് കൊല്ലാപറമ്പില്‍ ഭാഗത്തേക്കു പോകുന്നതിന് നിലവിലുള്ള ഗ്രാമീണ റോഡ് സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ബൈപാസ് റോഡില്‍ അടിപ്പാത നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ തയാറാക്കി അനുമതി നല്‍കിയത്.
ബ്ലോക്ക് ജംഗ്ഷനില്‍ ഗ്രാമീണ റോഡിന് മുകള്ഭാഗംവഴി ബൈപാസ് റോഡ് കടന്നുപോകുന്നതിലൂടെ ഇരുഭാഗത്തും സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അടിപ്പാത മുതല്‍ ചുള്ളിത്തോട് പാലംവരെയും വലിയതോട് ബൈപാസ് പാലംവരെയും കല്‍ക്കെട്ട് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജോസ് രാജന്, കടുത്തുരുത്തി സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ആര്. നിത, അസിസ്റ്റന്റ് എൻജിനിയര്‍ രേഷ്മ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
തുടര്‍ന്ന് നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്തംഗങ്ങളായ സ്റ്റീഫന്‍ പാറാവേലി, ടോമി നിരപ്പേല്‍, നോബി മുണ്ടയ്ക്കന്, സ്ഥലവാസികളായ കെ.റ്റി. സിറിയക്, ഷാജു വട്ടനിരപ്പേല്‍, സുഗുണന് ഞാറക്കാട്ടില്‍, ദിനേശ്കുമാര്‍ വെട്ടൂര്‍ തുടങ്ങിയവർ പങ്കെടുത്തു.