തകർന്ന കലുങ്ക് പുനർനിർമിച്ച് റോഡ് ഗതാഗതയോഗ്യമാക്കണം
1516413
Friday, February 21, 2025 7:20 AM IST
വെള്ളൂർ: വെള്ളൂർ - മൂർക്കാട്ടിപ്പടി റോഡിൽ കെപിപിഎലിന്റെ പ്രധാന കവാടത്തിനു മുൻവശത്ത് പഴയ കലുങ്ക് ഇടിഞ്ഞുതാണു. ഇതേത്തുടർന്ന് റോഡ് അപകട സ്ഥിതിയിലായതോടെ ഇതുവഴിയുള്ള വാഹനഗതാഗതം റോഡിന്റെ ഒരു ഭാഗത്തുകൂടിയാക്കിയിരിക്കുകയാണ്.
കലുങ്ക് പുനർനിർമിച്ച് റോഡ് കുറ്റമറ്റതാക്കുന്നതിന് കെപിപിഎൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.